deen
കുട്ടികളുമൊത്ത് ഓണാഘോഷത്തിൽ പങ്കെടുക്കുന്ന ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്.

തട്ടക്കുഴ: അപ്രതീക്ഷിത അതിഥിയായെത്തി കുട്ടികൾക്കൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്ത് ഡീൻ കുര്യാക്കോസ് എം.പി. തട്ടക്കുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടിയിലാണ് എം.പി പങ്കെടുത്തത്. തട്ടക്കുഴയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സ്കൂളിൽ ഓണാഘോഷം ഉണ്ടെന്ന് അറിഞ്ഞ് അവിടേക്ക് എത്തുകയായിരുന്നു ഡീൻ. എം.പി കുട്ടികളോട് ഓണവിശേഷങ്ങൾ ചോദിക്കുകയും മത്സരങ്ങൾ കാണുകയും കുട്ടികളുമൊത്ത് ഓണാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു.