മുട്ടം: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയിൽ 13ന് ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ ഗുരുദേവ ജയന്തി ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബെന്നി ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ ഏഴിന് പ്രഭാതപൂജ,​ 7.30ന് ഗുരുദേവ കൃതികളുടെ പാരായണം,​ ഒമ്പതിന് ശാഖാ പ്രസിഡന്റ് കെ. വിജയൻ പതാക ഉയർത്തും.​ 9.30ന് വിശേഷാൽ ഗുരുപൂജ,​ മറ്റ് വഴിപാടുകൾ എന്നിവ നടക്കും. 10.30ന് മഹാജയന്തി സമ്മേളനം നടക്കും. ശാഖാ പ്രസിഡന്റ് കെ. വിജയന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി വി. ജയേഷ് ജയന്തി സന്ദേശം നൽകും. ക്ഷേത്രം തന്ത്രി വൈക്കം ബെന്നി ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വനിതാസംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ,​ ശാഖാ വനിതാ സംഘം പ്രസിഡന്റ് ഉഷാ ഉല്ലാസ്,​ ശാഖാ വനിതാ സംഘം സെക്രട്ടറി സുരഭി ബിജു എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി വി.ബി. സുകുമാരൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് കെ.എം. സജീവ് നന്ദിയും പറയും. യോഗത്തിൽ ആദരിക്കൽ ചടങ്ങ് നടക്കും. 11.30ന് മഹാഘോഷയാത്ര.​ തുടർന്ന് മഹാപ്രസാദ ഊട്ട്. മഹാസമാധി ദിനാചരണം 21ന് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടക്കും.