തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ജില്ലാ യുവജന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന് വെങ്ങല്ലൂർ സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായി. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പി.എ. സലീംകുട്ടി, ഷിജി ജെയിംസ്, മുഹമ്മദ് റോഷിൻ, ടിജോ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. രണ്ടു പൂളുകളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് 25,​000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 5000രൂപയും ട്രോഫിയും ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.