കുമളി: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 129 അടിയിൽ നിന്ന് 131.15 ആയി ഉയർന്നു. രണ്ട് ദിവസം കൊണ്ട് രണ്ട് അടിയിൽ കൂടുതൽ ജലമാണ് ഉയർന്നത്. തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് 1400 ഘനയടിയിൽ നിന്ന് 1660 ആയി കൂട്ടി. അണക്കെട്ട് പരിസരത്ത് 4.6 മിലീമീറ്ററും ബോട്ട് ലാൻഡിംഗിങ്ങിൽ 1.2 മിലീമീറ്റർ മഴയും രേഖപ്പെടുത്തി. 2606.53 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.