മുട്ടം: രണ്ടാഴ്ചയിലേറെയായി തുടരുന്ന മലങ്കര ഡാമിലെ അറ്റകുറ്റപണികൾ അവസാനിച്ചു. തുടർന്ന് മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനവും വർദ്ധിപ്പിച്ചു. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഷട്ടറുകളുടെ ബീഡിംഗ് മാറ്റുന്ന ജോലികൾ നടത്തുന്നതിന് കഴിഞ്ഞ 17 ദിവസങ്ങളായി ജലനിരപ്പ് 37.14 മീറ്ററായി താഴ്ത്തിയിരുന്നു. തുടർന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികളിൽ വെള്ളം തീരെ കുറഞ്ഞിരുന്നു. ഇത് വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.