മൂലമറ്റം: നാളുകളായി തകർന്ന് കിടക്കുന്ന അറക്കുളം പഞ്ചായത്തിലെ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വ്യത്യസ്തമായ സമരവുമായി രംഗത്ത്. മൂലമറ്റം പെട്രോൾ പമ്പിന് സമീപമുള്ള വലിയ ഗർത്തങ്ങൾക്ക് സമീപമാണ് പ്രതിഷേധ സൂചകമായി അത്തപ്പൂക്കളമിട്ടത്. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എ. വേലുക്കുട്ടൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. രാജീവ്, ബിനീഷ് വിജയൻ, എം.വി.സിജു, അരുൺപ്രസാദ്, പഞ്ചായത്തംഗങ്ങളായ രമ രാജീവ്, ബിജി വേലുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.