ഓണത്തോടനുബന്ധിച്ച് ബന്ധുവീടുകളിലും മറ്റും അവധി ആഘോഷിക്കാൻ വീട് പൂട്ടി പോകുന്നവർ മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പൊലീസ് അറിയിച്ചു.
വിലപിടിപ്പുള്ളവ ബാങ്ക് ലോക്കറിലേക്ക് മാറ്റുക
വീടുകളുടെ പിൻവാതിലുകൾ ബലവത്താക്കുക
കതകുകളും ജനലുകളും അടച്ചെന്ന് ഉറപ്പാക്കുക
വിലപിടിപ്പുള്ളവ സൂക്ഷിക്കുന്ന മുറി അടച്ചിടുക
വീടിന് പുറത്തും അടുക്കള ഭാഗത്തും രാത്രി വെളിച്ചമിടുക
ആയുധങ്ങൾ, ഗോവണി എന്നിവ വീടിന് പുറത്തുവയ്ക്കരുത്
വീടിനോട് ചേർന്നുള്ള കാടും പടർപ്പും വെട്ടിക്കളയുക
വീട്ടിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുക
ഗെയ്‌റ്റ് പൂട്ടണം, ബലക്ഷയമുണ്ടെങ്കിൽ ശക്തിപ്പെടുത്തുക
വീടുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ അറിയണം
ജോലിക്കാരോട് സാമ്പത്തിക കാര്യങ്ങൾ സംസാരിക്കരുത്
അയൽവാസികളുടെ ഫോൺ നമ്പറുകൾ വാങ്ങി വയ്ക്കുക
ദിവസേന ബന്ധുക്കളും അയൽക്കാരുമായി ബന്ധപ്പെടുക
കാണത്തക്കവിധം വിലപിടിപ്പുള്ള വസ്തുക്കൾ വയ്ക്കരുത്
ദിനപത്രം, തപാൽ സാമഗ്രികൾ തുടങ്ങിയവ പരിസരത്ത് ഇടരുത്
ഒന്നിൽ കൂടുതൽ ദിവസം വീട് പൂട്ടിയിട്ട് പോകേണ്ടി വന്നാൽ പൊലീസിന് വിവരം അറിയിക്കുക