മറയൂർ; കൂടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടികൊന്നൂ..കാന്തല്ലൂർ മിഷ്യൻ വയൽ ആദിവാസികോളനിയിലെ ശുഭ(35) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ഒൻപതിനാണ് ഭർത്താവ് ജ്യോതിമുത്തു(50) ഭാര്യയെ വെട്ടിയത്.
സമീപ വാസികൾ മറയൂർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിക്കേറ്റ രക്തം വാർന്ന് കിടന്ന ശുഭയെ മറയൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരണം സംഭവിച്ചു.പൊലീസ് എത്തിയപ്പോൾ വീടിനു സമീപത്ത് തന്നെ ഉണ്ടായിരുന്ന പ്രതി ജ്യോതിമുത്തുവിനെ നിരീക്ഷണത്തിലാക്കി.
വി ആർ ജഗദീഷ്,എസ് ഐ ജി അജയ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു