കട്ടപ്പന:ക്രൈസ്തവജീവിതം നിരന്തരം വിശുദ്ധീകരിയ്ക്കപ്പെടണമെന്നും അതിനായി ദൈവത്തിന്റെ വചനം ഉൾക്കൊള്ളണമെന്നും കാഞ്ഞിരപ്പിള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ദൈവവചനം ധ്യാനിയ്ക്കുമ്പോൾ മനുഷ്യജീവിതത്തിൽ ദൈവക്യപയുടെ നിറവ് ലഭിയ്ക്കും. ഇത് സൗഖ്യ അനുഭവങ്ങളും, വിശുദ്ധീകരണവും പ്രദാനം ചെയ്യും. അടിമാലി എഫാത്ത മിനിസ്ട്രിയുടെ നേത്യത്വത്തിൽ കട്ടപ്പന അസ്സീസി റിന്യൂവൽ സെന്ററിൽ നടക്കുന്ന എഫാത്ത ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് അനുഗ്രഹ സന്ദേശം നൽകി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇവിടെ എല്ലാ മാസവും ആദ്യ ഞായറാഴ്ച വൈകിട്ട് 6 മണിയ്ക്ക് ആരംഭിച്ച് വ്യാഴാഴ്ച രാത്രി 9 മണിയ്ക്ക് അവസാനിക്കുന്ന ധ്യാനത്തിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുന്നുണ്ട്. ധ്യാന ടീം ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന്റെ നേത്യത്വത്തിൽ ഫാ.ഫ്രാൻസിസ് ഡോമിനിക്, ഫാ.നിക്കോളാസ് മൂലശ്ശേരിൽ, ഫാ.റോബിൻ പട്ടരുകാലാ, ബ്ര.ബിനോ മേമ്മുറിയിൽ, ബ്ര.സാബു നിരവത്തുപറമ്പിൽ തുടങ്ങിയവരാണ് വിവിധ ശുശ്രൂഷകൾക്ക് നേത്യത്വം നല്കുന്നത്.