കട്ടപ്പന: തൊടുപുഴ പുളിയൻ മല സംസ്ഥാന പാതയിൽ കെ .എസ്. ആർ .ടി .സി.ബസ്സും , കാറും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. കാൽവരിമൗണ്ട് മാക്കൽ ജോസഫ് ചാണ്ടി (75), മകൻ ഷാജി (വർഗ്ഗീസ് 47 ), ഷാജിയുടെ ഭാര്യ ഷൈനി (44), മക്കൾ നിഷ (20), ജിബിൻ (17), ഇവരുടെ ബന്ധു വെച്ചൂച്ചിറ സ്വദേശി ചാക്കോച്ചൻ (75) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ വാഴവര വാകപ്പടിയിലാണ് അപകടം ഉണ്ടായത്.റാന്നിയിൽ കല്യാണത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. ഇടുക്കിയിൽ നിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്നു ബസ്. ഇടതു വശത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലിടിക്കാതിരിക്കാൻ കാർ വലത്തേക്ക് വെട്ടിക്കുന്നതിനിടെ എതിരെ വന്ന ബസ്സിൽ ഇടിക്കുകയായിരുന്നു.
ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.