തൊടുപുഴ: നെറ്റ്‌ബോൾ അസോസിയേഷൻ നടത്തുന്ന ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 14ന് രാവിലെ എട്ട് മുതൽ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. 2001 ഏപ്രിൽ ഒന്നിനുശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 21, 22 തീയതികളിൽ തൊടുപുഴയിൽ നടത്തുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. താല്പര്യമുള്ള ടീമുകൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക. ഫോൺ : 9447753482.