തൊടുപുഴ: 8, 9 തീയതികളിൽ തൊടുപുഴ മലങ്കരയിൽ നടത്തിയ സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ 18 പോയിന്റോടെ ഇടുക്കി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 11 പോയിന്റോടെ കോഴിക്കോടാണ് റണ്ണർ അപ്പ്. വിജയികൾക്ക് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദും റണ്ണർ അപ്പിന് മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് റോയി ജോണും സമ്മാനദാനം നിർവഹിച്ചു. കേരള സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കിയിൽ നിന്നുള്ള അന്തർദ്ദേശിയ സൈക്ലിംഗ് താരങ്ങളായ കെസിയ വർഗീസ് (ചേറ്റുകുഴി), അലൻ ബേബി (മനയത്തടം) എന്നിവരെ പഞ്ചായത്ത് മെമ്പർ എ.കെ. സുഭാഷ്‌കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളായ കെ.വി. മുരളീധരൻനായർ, ബി. ജയപ്രസാദ്, കെ. വിനോദ്കുമാർ, ജില്ലാ ഭാരവാഹികളായ അഡ്വ. ജോർലി കുര്യൻ, എ.പി. മുഹമ്മദ് ബഷീർ, ആർ. മോഹൻ, പോൾ ഇഞ്ചിയാനി എന്നിവർ പ്രസംഗിച്ചു.
മത്സരവിജയികൾ (ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ)
മാസ് സ്റ്റാർട്ട്: 18ൽ താഴെ ആൺകുട്ടികൾ- കിരൺ കണ്ണൻ (ഇടുക്കി), അബിൻ ശേഖർ (തിരുവനന്തപുരം), എൻ. ഗോകുൽ (തിരുവനന്തപുരം)
മാസ് സ്റ്റാർട്ട്: പുരുഷ വിഭാഗം- വിഷ്ണു മനോജ് (ഇടുക്കി), ഇൻസമാം നാസർ (ഇടുക്കി), മാധവ് കെ. മജു (കോട്ടയം)
മാസ് സ്റ്റാർട്ട്: വനിത വിഭാഗം- അതുല്യ സുധാകരൻ (തൃശൂർ), പ്രീതി ബിജു (ഇടുക്കി ), അഭിരാമി. എസ് (എറണാകുളം)
14 വയസിൽ താഴെ ആൺകുട്ടികൾ
അബിൻ പി. (കോഴിക്കോട്), അവിനാശ് ശ്രീധർ (കോട്ടയം), അജയ് ഐവിൻ (തിരുവനന്തപുരം)
14 വയസിൽ താഴെ പെൺകുട്ടികൾ
അപർണ്ണ സുരേഷ് (വയനാട്), അനുഗ്രഹ ആർ. (കോഴിക്കോട്), ആദിത്യ കെ.വി. (കോട്ടയം)
18 വയസിൽ താഴെ പെൺകുട്ടികൾ
സായിശ്രീ എ.പി. (കോഴിക്കോട്), ആര്യ വിനോദ് (കോഴിക്കോട്) അഭിരാമി പ്രകാശ് (ഇടുക്കി)
16 വയസിൽ താഴെ ആൺകുട്ടികൾ
ആമോസ് ജോസഫ് (തിരുവനന്തപുരം), ഗൗതം കൃഷ്ണ (ഇടുക്കി), നന്ദു ഗോപാൽ എ.എ. (തിരുവനന്തപുരം)
16 വയസിൽ താഴെ പെൺകുട്ടികൾ
അക്‌സ ആൻ തോമസ് (ഇടുക്കി), ബിനിലമോൾ ജിബി (ഇടുക്കി), തീർത്ഥ എസ്. നായർ (കോഴിക്കോട്)