തൊടുപുഴ : ജാർഖണ്ഡലെ ദിയോദാരിൽ കള്ളക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഫഗൽപൂർ രൂപത വൈദികനായ തൊടുപുഴ വെട്ടിമറ്റo സ്വദേശി ഫാ. ബിനോയ് ജോണിന്റെ വസതിയിൽ പി ജെ ജോസഫ് എം എൽ എ എത്തി മാതാപിതാക്കളെ സന്ദർശിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രിയെ വിവരം ധരിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പി ജെ ജോസഫ് എം എൽ എ പിതാവ് ജോണിനെ അറിയിച്ചു. ഇളംദേശം ബ്ലോക്ക് മെമ്പർ എം മോനിച്ചൻ, വെള്ളിയാമറ്റം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രെസിഡണ്ട്‌ ജോസ് മാത്യു, ജോർജ് മാത്യു ഓണിവേലിൽ എന്നിവരും എം എൽ എ ക്കൊപ്പംഉണ്ടായിരുന്നു.