തൊടുപുഴ: ജാർഖണ്ഡിൽ അറസ്റ്റിലായ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി യെ ഉടൻ മോചിപ്പിക്കണെമെന്നാവശ്യപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജാർഖണ്ഡഡ് മുഖ്യമന്ത്രി രഖ് ബീർ ദാസിനും ഡീൻ കുര്യാക്കോസ് എം.പി കത്തയച്ചു. മത പരിവർത്തനവും ഭൂമി കൈയേറ്റവും ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചാർത്തി ജയിലിൽ അടച്ചത് മത സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ഭരണഘടന അനുവദിക്കുന്ന മതപരമായ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ഹനിക്കുന്ന നിലപാട് അനുവദിക്കാൻ പാടില്ല. പാട്‌നാ അതിരൂപതയുടെ കീഴിൽ നാല് വർഷമായി നടത്തുന്ന ധ്യാന കേന്ദ്രത്തിന്റെ പേരിലാണ് അനാവശ്യ കേസെടുത്തിരിക്കുന്നത്. മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.