വെങ്ങല്ലൂർ: വെങ്ങല്ലൂർ ശാഖയുടെ ജയന്തി ആഘോഷവും ഗുരുദേവപ്രതിമാ അനാഛാദനവും വജ്രജൂബിലി മന്ദിര സമർപ്പണവും ഇന്ന് നടക്കും. രാവിലെ ഒൻപതിന് ശാഖാ പ്രസിഡന്റ് അശോക് കുമാർ കെ. ആർ. പതാക ഉയർത്തും. 9.15 ന് ഗുരുദേവ പ്രതിമ അനാഛാദനം ചെറായ്ക്കൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി നിർവ്വഹിക്കും. 9.30 ന് ദീപാർപ്പണം.തുടർന്ന് ജയന്തി സമ്മേളനം. ശാഖാ പ്രസിഡന്റ് അശോക് കുമാർ കെ. ആർ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ മന്ദിര സമർപ്പണം നിർവ്വഹിക്കും. ബിന്ദു എം. ജി ഉദ്ഘാടനം നിർവ്വഹിക്കും. ജയന്തി സന്ദേശം യോഗം അസി. സെക്രട്ടറി വി. ജയേഷ് നൽകും. വൈക്കം ബെന്നി ശാന്തി പ്രഭാഷണം നടത്തും. ഡോ. ആര്യമോൾ അശോക്, ഡോ. പി .അപർണ്ണ എന്നിവരെ ആദരിക്കും.ബിജി സുരേഷ് സമ്മാനവിതരണം.നടത്തും.കെ. കെ. മോഹനൻ, ഗോപാലകൃഷ്ണൻ, തങ്കമണി വയമ്പാടത്ത്, സുശീല വിജയൻ, സുമാ ശിവൻ എന്നിവർ ആശംസ അർപ്പിക്കും. ശാഖാ സെക്രട്ടറി പി. ആർ. ശശി സ്വാഗതവും ശശി പുത്തൻകണ്ടത്തിൽ നന്ദിയും പറയും. തുടർന്ന് ചതയ സദ്യ.
കുമാരമംഗലം: കുമാരമംഗലം ശാഖയുടെ ജയന്തി ദിനാഘോഷം ഉരിയരിക്കുന്ന് ഗുരുദേവ പ്രാർത്ഥനാഹാളിൽ നടക്കും. രാവിലെ എട്ടിന് ഗുരുപൂജ.ഒൻപതിന് പതാക ഉയർത്തൽ. 9.30 ന് ഘോഷയാത്ര..11 ന് ജയന്തി സമ്മേളനം.ശാഖാ പ്രസിഡന്റ് സി. ബി. പ്രസാദ് അദ്ധ്യക്ഷതവഹിക്കും. യോഗം അസി. സെക്രട്ടറി വി. ജയേഷ് ഉദ്ഘാടനം നിർവ്വഹിക്കും . പ്രീതിലാൽ പ്രഭാഷണം നടത്തും.മനോജ് എം. പി സ്വാഗതവും ഷാജി വി. പി നന്ദിയും പറയും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്.