ചെറുതോണി: ബി.എസ്.പി മുൻ ജില്ലാ പ്രസിഡന്റും ഇടുക്കി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റുമായിരുന്ന ടി.സി. തങ്കപ്പന്റെ അനുശോചന യോഗം ജില്ലാ പ്രസിഡന്റ് സാബു കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ചെറുതോണിയിൽ ചേർന്ന യോഗത്തിൽ ജോയി വർഗീസ് (കോൺഗ്രസ്), ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടിന്റു സുഭാഷ്, ഡോ. പി.സി. രവീന്ദ്രനാഥ് (എൻ.എസ്.എസ്.), കെ.എച്ച്.എം. യൂസഫ് മൗലവി (ജുമാമസ്ജിദ് ചെറുതോണി), ജോസ് കുഴികണ്ടം (മർച്ചന്റ്‌സ് അസോസിയേഷൻ), സജി തടത്തിൽ (വ്യാപാരിസമിതി), ശിവൻ കോഴിക്കമാലിൽ (കെ.പി.എം.എസ്), എസ്. സുരേഷ് (ബി.ജെ.പി), സിജി ചാക്കോ (സി.പി.ഐ), സാജൻ കുന്നേൽ (വ്യാപാരിസമിതി), പി. രാജൻ (എസ്.എൻ.ഡി.പി യോഗം), കെ.ടി. മർക്കോസ് (വി.എസ്.ഡി.പി), രാജു സേവ്യർ (മലനാട് കർഷക രക്ഷാസമിതി), ജയൻ (കേരളാ കോൺഗ്രസ്- ബി), എ.സി. ബിജു (ബി.എസ്.പി ജില്ലാ ജനറൽ സെക്രട്ടറി), എം.കെ. രാജു (ബി.എസ്.പി), ബേബിരാജ് (ബി.എസ്.പി), സി.ഡി. പ്രശാന്ത് (ബി.എസ്.പി. ജില്ലാ എക്‌സിക്യുട്ടീവ്), സി.വി.ദാമോദരൻ (ബി.എസ്.പി. ജില്ലാ എക്‌സിക്യുട്ടീവ്). എന്നിവർ പ്രസംഗിച്ചു.