ഉടുമ്പന്നൂർ : എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഗുരുദേവ മാസാചരണംസമാപന ദിവസത്തെ പരിപാടികൾ ഇന്ന് വൈകുന്നേരം 6.30 മുതൽ രാജൻ, ചുണ്ടാട്ടു, മഞ്ചിക്കല്ലി ന്റെ വസതിയിൽ നടത്തുന്നു. സമാപന സമ്മേളനത്തിൽ കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് പ്രസംഗിക്കും. ശാഖയുടെയും പോഷകസംഘടനകളുടെയും നേതാക്കൾ പങ്കെടുക്കുന്ന പ്രാർത്ഥനാ പരിപാടിയിൽ എല്ലാ ശാഖാ അംഗങ്ങളും കുടുംബസമേതം പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ശാഖാ പ്രസിഡന്റ് പി. ടി. ഷിബു, സെക്രട്ടറി പി. കെ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു. 6.30മുതൽ 7.30വരെ ഗുരുദേവ കൃതികൾ പാരായണം ചെയ്യുന്നതും തുടർന്ന് 8.30വരെ കൃതികളുടെ വ്യാഖ്യാനവും നടത്തുന്നതാണ്.