തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ നവീകരിച്ച ഡയാലിസിസ് യൂണിറ്റ് ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ക്രിസ്റ്റി അറക്കത്തോട്ടം (പ്രൊവിൻഷ്യൻ സുപ്പീരിയൽ ),സിസ്റ്റർ ത്രേസ്യാമ്മ പള്ളികുന്നേൽ (ഡയറക്ടർ ), സിസ്റ്റർ ഡോ.ജോൺസി (അഡ്മിനിസ്ട്രേറ്റർ), ഡോ. നിഷാദ് രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ആധുനിക ഡയാലിസിസ് മെഷീനുകൾ ഉള്ള യൂണിറ്റിൽ 24 മണിക്കൂറും വൃക്കരോഗ വിദഗ്ദ്ധന്റെ സേവനം, എമർജൻസി ഡയാലിസിസ്, പ്ലാസ്മ ഫിറോസിസ്, പെരിറ്റോണൽ ഡയാലിസിസ്, ഡയാലിസിസ് കത്തീറ്റർ പ്ലേസ്‌മെന്റ് തുടങ്ങിയ ചികിത്സാ രീതികൾ ഉണ്ടാകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.