നെടുങ്കണ്ടം : കല്ലാർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് 1964- 1970 കാലഘട്ടത്തിൽ എസ്എസ്എൽസി കഴിഞ്ഞ വിദ്യാർത്ഥികളുടെ സംഗമമായ 'ഓർമ്മ മരത്തണൽ' ഇന്ന്നടക്കും. . ഏഴു ബാച്ചുകളെ പ്രതിനിധീകരിച്ച് ഏഴു വൃക്ഷ തൈകൾ നട്ടു കൊണ്ടാണ് ഓർമ മരത്തണലിൽ ഒത്തുകൂടുക. തുടർന്ന് ആദ്യകാല ഗുരുനാഥൻ കെ ജി വാസു പണിക്കർ പരിപാടി ഉദ്ഘാടനം ചെയ്യും. പൂർവ്വ അദ്ധ്യാപകരായ പി പുഷ്‌കരൻ , അബ്ദുൾ സലാം എന്നിവരെ ചടങ്ങിൽ ആദരിക്കും. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കേരള ഫോക് ലോർ അക്കാദമി ചെയർമാനുമായ സി ജെ കുട്ടപ്പൻ വേദിയിൽ നാടൻപാട്ടും കെ ആർ രാമചന്ദ്രൻ ഉൾപ്പടെ മുള്ള പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കവിയരങ്ങും കലാപരിപാടികളും ഉണ്ടാകും.