തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ 46 ശാഖകളിലും ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു. രാവിലെ ഒമ്പതിന് യൂണിയൻ ഓഫീസിലെ പ്രതിമാ മന്ദിരത്തിൽ വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന എന്നിവ നടന്നു. യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് പതാക ഉയർത്തി. യൂണിയൻ കൺവീനർ ഡോ. കെ. സോമൻ , യോഗം അസി. സെക്രട്ടറി വി. ജയേഷ്, യൂണിയൻ വൈസ് ചെയർമാൻ ഷാജി കല്ലാറയിൽ തുടങ്ങിയവർ പങ്കെടുത്തു.

ഉടുമ്പന്നൂർ ശാഖയിൽ രാവിലെ ഒമ്പത് മുതൽ പരിയാരം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ ഗുരു പൂജയും സമൂഹ പ്രാർത്ഥനയും നടന്നു. ഉച്ചയ്ക്ക് 12 മുതൽ പിറന്നാൾ സദ്യയും നടന്നു. ഉച്ചയ്ക്ക് ഒന്ന് മുതൽ ഉടുമ്പന്നൂർ ശാഖാ ഓഫീസിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചു പാറേക്കവലയിൽ എത്തി തിരിച്ചു ഉടുമ്പന്നൂർ ശ്രീ നാരായണ നഗറിൽ (മുകളേൽ ഓഡിറ്റോറിയം )എത്തിച്ചേർന്നു. തുടർന്ന് രണ്ടിന് ജയന്തി സമ്മേളനം നടന്നു. ശാഖാ പ്രസിഡന്റ് പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ശാഖാ സെക്രട്ടറി പി. കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് പി.ജി. മിരളീധരൻ ഗുരദേവ പ്രഭാഷണവും ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് ജയന്തി സന്ദേശവും നൽകി. മനോജ് തങ്കപ്പൻ, സോമി അഗസ്റ്റിൻ, പി. എൻ. സീതി, ജിജി സരേന്ദ്രൻ, ജോൺസൻ കുര്യൻ, ബീന രവീന്ദ്രൻ, ബിന്ദു രവീന്ദ്രൻ, എബി. ഡി. കോലോത്ത്, രാജീവ് രാജൻ, കെ.എൻ. രാജേന്ദ്രൻ, ശിവൻ വരിക്കയാനിക്കൽ, അജിമോൻ. സി.കെ, ഗിരിജാ ശിവൻ, വത്സമ്മ സുകുമാരൻ, ശ്രീമോൾ ഷിജു, അശ്വതി മധു എന്നിവർ പ്രസംഗിച്ചു. ഉഷ മുരളീധരൻ നന്ദി പറഞ്ഞു.

വണ്ണപ്പുറം ശാഖയിൽ രാവിലെ 9.30ന് പതാക ഉയർത്തി. 10ന് ജയന്തി ഘോഷയാത്ര വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വണ്ണപ്പുറം ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിൽ എത്തി തിരിച്ച് ഗുരുമന്ദിരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ജയന്തി സമ്മേളനം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ഡി. ഷാജി കല്ലാറയിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജു പറച്ചാലിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശാഖാ സെക്രട്ടറി സി.ആർ. കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു.

വെങ്ങല്ലൂർ ശാഖയുടെ ജയന്തി ആഘോഷവും ഗുരുദേവപ്രതിമാ അനാഛാദനവും വജ്രജൂബിലി മന്ദിര സമർപ്പണവും നടന്നു. ഗുരുദേവ പ്രതിമ അനാഛാദനം ചെറായിക്കൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി നിർവ്വഹിച്ചു. 9.30 ന് ദീപാർപ്പണവും ജയന്തി സമ്മേളനവും നടന്നു. ശാഖാ പ്രസിഡന്റ് അശോക് കുമാർ കെ.ആർ. അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ മന്ദിര സമർപ്പണം നിർവഹിച്ചു. ബിന്ദു എം. ജി ഉദ്ഘാടനം നിർവഹിച്ചു. ജയന്തി സന്ദേശം യോഗം അസി. സെക്രട്ടറി വി. ജയേഷ് നൽകി. വൈക്കം ബെന്നി ശാന്തി പ്രഭാഷണം നടത്തി. ഡോ. ആര്യമോൾ അശോക്, ഡോ. പി .അപർണ്ണ എന്നിവരെ ആദരിച്ചു. ബിജി സുരേഷ് സമ്മാനവിതരണം നടത്തി.

കുമാരമംഗലം ശാഖയുടെ ജയന്തി ദിനാഘോഷം ഉരിയരിക്കുന്ന് ഗുരുദേവ പ്രാർത്ഥനാഹാളിൽ നടന്നു. രാവിലെ എട്ടിന് ഗുരുപൂജയും ഒമ്പതിന് പതാക ഉയർത്തലും നടന്നു. 9.30 ന് ഘോഷയാത്രയും 11ന് ജയന്തി സമ്മേളനവും നടന്നു. ശാഖാ പ്രസിഡന്റ് സി.ബി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വി. ജയേഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രീതിലാൽ പ്രഭാഷണം നടത്തി. മനോജ് എം.പി സ്വാഗതവും ഷാജി വി.പി നന്ദിയും പറഞ്ഞു. അരിക്കുഴ ശാഖ,​ യൂത്ത്മൂവ്മെന്റ്,​ വനിതാസംഘം,​ രവിവാര പാഠശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ,​ സമൂഹ പ്രാർത്ഥന,​ അർച്ചന,​ ഘോഷയാത്ര,​ പൊതുയോഗം തുടങ്ങിയ പരിപാടികളോടെ ശ്രീനാരായണഗുരുദേവ ജയന്തി സമുചിതമായി ആഘോഷിച്ചു. രാവിലെ പതാക ഉയർത്തൽ,​ സമൂഹപ്രാർത്ഥന,​ അർച്ചന എന്നിവ നടന്നു. രാവിലെ 9.30ന് പ്രഭാതഭക്ഷണം. തുടർന്ന് ശാഖാ പ്രസിഡന്റ് ടി.പി. ബാബു ജയന്തി സന്ദേശം നൽകി. 10ന് ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച് അരിക്കുഴ സ്കൂൾ ജംഗ്ഷനിലെത്തി തിരികെ ക്ഷേത്രാങ്കണത്തിലെത്തി. 11ന് നടക്കുന്ന പൊതുസമ്മേളനം യോഗം അസി. സെക്രട്ടറി വി. ജയേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.പി. ബാബു അദ്ധ്യക്ഷതവഹിച്ചു.

അരിക്കുഴ ഗുരുദേവ ക്ഷേത്രം മേൽശാന്തി രതീഷ് അനുഗ്രഹപ്രഭാഷണം നടത്തി. സമ്മാനദാനവും അവാർഡ് ദാനവും ശാഖാ വൈസ് പ്രസിഡന്റ് എം.കെ. പ്രസാദ് നിർവഹിച്ചു. വനിതാസംഘം പ്രസിഡന്റ് ലീന പ്രസാദ്,​ വനിതാസംഘം സെക്രട്ടറി മിനി ഗോപൻ,​ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ഭരത്ഗോപൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി.എം. സുകുമാരൻ സ്വാഗതവും യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അഖിൽ സുഭാഷ് നന്ദിയും പറഞ്ഞു. തുടർന്ന് രവിവാര പാഠശാലയിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും നടന്നു. മുട്ടം ശാഖയിൽ 13ന് ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ബെന്നി ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ ഏഴിന് പ്രഭാതപൂജ, 7.30ന് ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. ഒമ്പതിന് ശാഖാ പ്രസിഡന്റ് കെ. വിജയൻ പതാക ഉയർത്തി. 9.30ന് വിശേഷാൽ ഗുരുപൂജ, മറ്റ് വഴിപാടുകൾ എന്നിവ നടന്നു. 10.30ന് മഹാജയന്തി സമ്മേളനം നടന്നു. ശാഖാ പ്രസിഡന്റ് കെ. വിജയന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി വി. ജയേഷ് ജയന്തി സന്ദേശം നൽകി. ക്ഷേത്രം തന്ത്രി വൈക്കം ബെന്നി ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വനിതാസംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് ഉഷാ ഉല്ലാസ്, ശാഖാ വനിതാ സംഘം സെക്രട്ടറി സുരഭി ബിജു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി.ബി. സുകുമാരൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് കെ.എം. സജീവ് നന്ദിയും പറഞ്ഞു. യോഗത്തിൽ ആദരിക്കൽ ചടങ്ങ് നടന്നു. 11.30ന് മഹാഘോഷയാത്രയും തുടർന്ന് മഹാപ്രസാദ ഊട്ടും നടന്നു.