malanadu
കട്ടപ്പന,കട്ടപ്പന നോർത്ത്, പുളിയൻമല, വെള്ളയാംകുടി, കൊച്ചുതോവാള തുടങ്ങിയ ശാഖായോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ നടന്ന ഘോഷയാത്ര

കട്ടപ്പന: ശ്രീനാരായണ ഗുരുദേവന്റെ 165മത് ജയന്തി ദിനം വിപുലമായ പരിപാടികളോടെ മലനാട് യൂണിയനിൽ ആചരിച്ചു. വിവിധ ഗുരുക്ഷേത്രങ്ങളിൽ രാവിലെ മുതൽ തന്നെ ഗുരുദേവ കൃതികളുടെ ആലാപനം, വിശേഷാൽ ഗുരുപൂജ,പഠനക്ലാസ്, ജയന്തി സമ്മേളനങ്ങൾ ഘോഷയാത്രകൾ എന്നിവ നടന്നു. വിവിധ ശാഖകളിൽ നടന്ന ജയന്തി സമ്മേളനങ്ങളിൽ യൂണിൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ സോമൻ, ഇൻപെക്ടിങ് ഓഫീസർ അഡ്വ .പി ആർ മുരളീധരൻ,ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. കട്ടപ്പന,കട്ടപ്പന നോർത്ത്, പുളിയൻമല, വെള്ളയാംകുടി, കൊച്ചുതോവാള തുടങ്ങിയ ശാഖായോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രകൾ ഇടുക്കികവലയിൽ സംഗമിച്ച് വിശ്വമാനവികതയുടെ പ്രകാശ ഗോപുരമായ കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭാഗണത്തിൽ സമാപിച്ചു തുടർന്ന് നടന്ന ജയന്തി സമ്മേളനം മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ ദർശനങ്ങൾ ഉൾകൊണ്ട മലനാട്ടിലെ ജനങ്ങൾ ഗുരുവിന്റെ ദിവ്യ സാന്നിധ്യം അനുഭവിച്ചറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹത്തോടും സാഹോദര്യത്തോടും കഴിണമെന്നാണ് ജയന്തി നൽകുന്ന സന്ദേശമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ അധ്യക്ഷനായിരുന്നു.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പിആർ മുരളീധരൻ, മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗൺസിലർമാരായ പി.എൻ സത്യവാസൻ, പി.കെരാജൻ,എ.എസ് സതീഷ്, വിവിധ ശാഖായോഗം പ്രസിഡന്റുമാരായ സന്തോഷ് ചാളനാട്ട്,സുരേഷ് ബാബു, സന്തോഷ് പാതയിൽ,പി.കെ ജോഷി, എം.വി സുരേഷ്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സി.കെ വത്സ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീൺ വട്ടമല, സൈബർ സേന കൺവീനർ അരുൺ കുമാർ,ശ്രീനാരാണക്ലബ് പ്രസിഡന്റ് കെ.പി ബിനീഷ്, തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിൽ സൈബർസേന മലനാട് യൂണിയൻ ഏർപ്പെടുത്തിയ ശ്രീനാരായണ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടത്തി.