തൊടുപുഴ:നാളെ രാവിലെ 11 ന് ചെറുതോണി ഗ്രീൻലാന്റ് തിയേറ്ററിന് സമീപം പാർട്ടിയുടെ ജില്ലാ കാര്യലയത്തിന്ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിളള തറക്കല്ലിടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരം അനീഷ് രാജനെ പി എസ് ശ്രീധരൻ പിളള ആദരിക്കും.ഒന്നേകാൽ കോടി രൂപാ മുതൽ മുടക്കിയാണ് ആധുനിക രീതിയിലുളള പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്.250 ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന കോൺഫറൻസ് ഹാൾ,വിശ്രമ കേന്ദ്രം,ലൈബ്രറി തുടങ്ങിയ സംവീധാനങ്ങളോടെയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.ബി ജെ പി ജില്ലാ പ്രസിഡന്റ് ബിനു കൈമൾ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി അഡ്വ.എ കെ നസീർ,സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധൻ,ദക്ഷിണ മേഖല സംഘടന സെക്രട്ടറി എൽ പത്മ കുമാർ,രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ വിഭാഗ് സംഘചാലക് കെ എൻ രാജു,ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ എസ് അജി,ഷാജി നെല്ലിപ്പറമ്പിൽ,സംസ്ഥാന സമിതി അംഗങ്ങളായ പി എ വേലുക്കുട്ടൻ,പി പി സാനു,ശ്രീനഗരി രാജൻ,കെ എൻ ഗീതാ കുമാരി എന്നിവർ പങ്കെടുക്കും.പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് 20 വരെ ബി ജെ പി യുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി സേവാ സപ്താഹം എന്ന പേരിൽ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.ഇതിന്റെ ജില്ലാ തലത്തിലുളള ഉദ്ഘാടനം നാളെ ഉച്ചക്ക് 12 ന് ചെറുതോണി ടൗണിൽ ശുചീകരണം നടത്തി അഡ്വ.പി എസ് ശ്രീധരൻപിളള നിർവ്വഹിക്കും.സേവാ സപ്താഹം ജില്ലാ കൺവീനർ കെ എസ് അജി അദ്ധ്യക്ഷത വഹിക്കും.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബിനു കൈമൾ,ജനറൽ സെക്രട്ടറി കെ എസ് അജി എന്നിവർ പങ്കെടുത്തു.

പിൻതുണ നൽകില്ല -

തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ യു ഡി എഫ്, എൽ ഡി എഫ് മുന്നണികൾക്ക് ബി ജെ പി പിന്തുണ നൽകില്ലെന്ന് ജില്ലാ പ്രസിഡന്റ് ബിനു കൈമൾ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.ഇവരുമായിട്ട് ഒരു സഖ്യത്തിനും തയ്യാറാകില്ലായെന്നും നഗരസഭയിൽ വൈസ് ചെയർമാൻ ആരായാലും ബി ജെ പിയെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു..