കുമാരമംഗലം: കേന്ദ്ര സ്‌പോർട്സ് വകുപ്പ് ആവിഷ്‌കരിച്ച ദേശീയ കായിക പരിശീലന പദ്ധതിയായ 'ഖേലോ ഇന്ത്യ"യുടെ ഭാഗമായി സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സി.ബി.എസ്.ഇ സ്‌കൂളുകളിലെ കായികാധ്യാപകർക്ക് വില്ലേജ് ഇന്റ്ർനാഷണൽ സ്‌കൂളിൽ ഏകദിന പരിശീലന ക്ലാസ്സ് നടത്തി. അൻപതിൽ പരം കായികാദ്ധ്യാപകരാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തത്. വിദ്യാർത്ഥികളുടെ കായികമികവും, ഫിസിക്കൽ ഫിറ്റ്നസ്സും ഉറപ്പുവരുത്തുന്നതിനുള്ള സമഗ്ര പരിശീലനമാണ് കായികാദ്ധ്യാപകർക്ക് നൽകിയത്. വില്ലേജ് ഇന്റ്ർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ സരിതാ ഗൗതംകൃഷ്ണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഖേലോ ഇന്ത്യ ദേശീയ പരിശീലകരായ ഹരീന്ദ്രനാഥ്, ജോയ് മാത്യു എന്നിവർ പരിശീലന ക്ലാസ്സ് നയിച്ചു.