തൊടുപുഴ: തൊടുപുഴ പട്ടണത്തിൽ തുടർച്ചയായി അരങ്ങേറുന്ന ഗുണ്ടാ അക്രമങ്ങൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നത് സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റി ആണെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ പൗലോസ്
അക്രമികളുടെ ഒളിത്താവളമായി സി .പി .എം ഏരിയാ കമ്മിറ്റി ഓഫീസ് മാറിയിരിക്കുകയാണ്.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡി.വൈ.എഫ്.ഐ യുടെയും എസ്.എഫ്.ഐ യുടെയും കൊടി പിടിച്ച ഒരുപറ്റം ക്രിമിനലുകൾ നഗരത്തിലെ വിവിധ സ്ഥാപനങ്ങൾ തകർക്കുകയും നിരപരാധികളെ ക്രൂര മർദ്ധനത്തിനിരയാക്കുകയും ചെയ്തിരിക്കുകയാണ്.
ആശീർവാദ് സിനിമ തീയേറ്റർ, തൊടുപുഴ നഗരസഭ കര്യാലയം, മൂന്ന് വിദേശ മദ്യശാലകൾ ഉൾപ്പെടെ നഗരത്തിൽ ഭരണാനുകൂല വിദ്യാർത്ഥി യുവജന സംഘടനയുടെ ഭാരവാഹികൾ തല്ലിതകർത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ രാത്രിയിൽ നഗരത്തിലെ ഒരു ബാർ ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദ്ധിച്ചതിനു ശേഷം പണമപഹരിച്ചത്. ഇതു സംബഡിച്ച് മറുപടി പറയുവാൻ സി.പി.എം ജില്ലാ കമ്മിറ്റി തയ്യാറാകണം
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയാഹ്ലാദ പ്രകടനത്തിന് തുനിഞ്ഞ വിദ്യാർത്ഥികളെ അക്രമിച്ചതും ഇതേ ഗുണ്ടാസംഘമാണ്. ഏരിയാ കമ്മിറ്റി ആഫീസിലെ അന്തേവാസികളായ ഗുണ്ടാ സംഘം നടത്തുന്ന അക്രമങ്ങൾക്ക് കുടിപിടിക്കുന്ന തരംതാണ നടപടിയാണ് തൊടുപുഴ പോലീസ് സ്വീകരിച്ചിരിക്കുന്നത്. സമീപകാലങ്ങളിൽ അക്രമ സംഭവങ്ങളിലെല്ലാം പ്രതികൾ ഇവർ തന്നെയായിട്ടും പൊലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും റോയ് കെ പൗലോസ് ആരോപിച്ചു.