ഇടവെട്ടി : ഇടവെട്ടി പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 21, 22 തീയതികളിൽ കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 6282647571.
ഓണാഘോഷവും കുടുംബസംഗമവും ഇന്ന്
പെരിയാമ്പ്ര : പെരിയാമ്പ്ര കൈപ്പിള്ളിക്കാവ് ശ്രീ ദുർഗ്ഗാ പുരുഷ സ്വയം സഹായ സംഘത്തിലെ ഓണാഘോഷവും കുടുംബസംഗമവും 15ന് രാവിലെ 9 മുതൽ നടക്കും. ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ ഉണ്ണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വി .കെ സുധാകരനെ ആദരിക്കും.തുടർന്ന് വിവിധ ഓണാഘോഷ മത്സരങ്ങൾ നടക്കും.
കുടുംബ സംഗമം ഇന്ന്
കാഞ്ഞിരമറ്റം : കേരള വെള്ളാള മഹാസഭ ഉപസഭ തെക്കുംമുറി ,കാഞ്ഞിരമറ്റം ,ഉപസഭയുടെ കുടുംബസംഗമവും വിദ്യാഭ്യാസ പാരിതോഷിക വിതരണവും 15 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഉപസഭ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
അളവ് തൂക്ക ഉപകരണങ്ങളുടെ പുനപരിശോധന
വെള്ളിയാമറ്റം : വെള്ളിയാമറ്റം പഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനപരിശോധനയും മുദ്രവയ്‌പ്പും 16ന് രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് 1 വരെ പഞ്ചായത്ത് ഓഫീസിൽ നടക്കും . വ്യാപാരികൾ അളവുതൂക്ക ഉപകരണത്തോടൊപ്പം കഴിഞ്ഞവർഷത്തെ സർട്ടിഫിക്കറ്റും അഞ്ചുരൂപയുടെ സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം ഹാജരാക്കി മുദ്ര പതിപ്പിക്കണമെന്ന് ലീഗൽ മെട്രോളജി സീനിയർ ഇൻസ്‌പെക്ടർ അറിയിച്ചു.
പെൻഷനേഴ്സ് സംഘ് യോഗം
തൊടുപുഴ : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമിതിയുടെയും മേഖലാ ഭാരവാഹികളുടെയും സംയുക്ത യോഗം 17 ന് രാവിലെ 10. 30 ന് തൊടുപുഴ ബി.എം.എസ് ഓഫീസിൽ ചേരുമെന്ന് ജില്ലാ സെക്രട്ടറി ടി .കെ രാജൻ അറിയിച്ചു.