കരിമണ്ണൂർ കൈരളി സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ മാസ് ഓഡിറ്റോറിയത്തിൽ നടത്തിയ കൈരളി ഫെസ്ര്ര് സമാപിച്ചു. കുടുംബസംഗമം, കലാപരിപാടികൾ, തെരഞ്ഞെടുത്തവർക്ക് ഓണക്കോടി വിതരണം, വിദ്യാഭ്യാസ സെമിനാർ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. കുടുംബസംഗമത്തിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് കാഞ്ചിയാർ രാജൻ ഓണസന്ദേശം നൽകി. ദേശീയ വിദ്യാഭ്യാസ കരട്നയം സംബന്ധിച്ച് നടന്ന സെമിനാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ ആർ നാരായണൻ അദ്ധ്യക്ഷനായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം സംസ്ഥാന കോഓർഡിനേറ്റർ ഡോ. രതീഷ് കാളിയാടൻ വിഷയാവതരണം നടത്തി. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി ദേവസ്യ ഓണക്കോടി വിതരണം ചെയ്തു. പി കെ ശിവദാസൻ സ്വാഗതവും കെ ജെ തോതമസ് നന്ദിയും പറഞ്ഞു.