തൊടുപുഴ: ഇടുക്കി ജില്ല നെറ്റ്‌ബോൾ അസോസിയേഷൻ നടത്തിയ ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടന്നു. ജില്ലാ നെറ്റ്‌ബോൾ അസ്സോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. നെറ്റ്‌ബോൾ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് സന്ദീപ്‌സെൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. റെജി പി. തോമസ്, എയ്ഞ്ചൽ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ് സ്‌കൂൾ ക്ലബ്ബ് ഒന്നാം സ്ഥാനവും, കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ് ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സെ്ര്രപംബർ 21, 22 തീയതികളിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ വച്ച് നടത്തുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്തു.