തൊടുപുഴ: സദാചാര ഗുണ്ടായിസത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് അടക്കം മൂന്നുപേർക്ക് മർദനത്തിലും കത്തിക്കുത്തിലുമായി പരുക്കേറ്റു. അക്രമത്തിനു പുറമെ 17 കാരിയായ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികൾക്കതിരെപോക്‌സോ വകുപ്പു പ്രകാരവുംപൊലീസ്‌കേസെടുത്തു. കരിങ്കുന്നം പ്ലാന്റേഷൻ സ്വദേശിചേലത്തിൽ ലിബി (27) നാണ് സംഘർഷത്തിനിടയിൽ കുത്തേറ്റത്.തോളിൽ ആഴത്തിൽ കത്തി തുളച്ചു കയറികോലഞ്ചേരി മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അച്ചൻക്കവല ചിറയത്ത് ബിനു (20) വിന് സംഘംചേർന്നുള്ള മർദനത്തിൽ പരുക്കേറ്റു. ഇയാളെയും കുത്തേറ്റ ലിബിനൊപ്പമുണ്ടായിരുന്ന മണക്കാട് വള്ളോംകല്ലേൽ അനന്തു (20), പെരുമ്പിള്ളിച്ചിറ കരിമലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവരെയും പരുക്കുകളോടെ കാരിക്കോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെ തൊടുപുഴ ടൗണിൽ മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം ഐഎംഎറോഡിലായിരുന്നു സംഭവം. 17 കാരിയായ പെൺക്കുട്ടിക്കൊപ്പം ബിനു സംസാരിച്ചുകൊണ്ടിരുന്നത് ലിബിനും ശ്യാംലാലും അനന്തുവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമെന്നാണ്‌പൊലീസ് പറയുന്നത്. സമീപത്തെ പള്ളിയിൽ മാമോദീസ ചടങ്ങിനെത്തിയതായിരുന്നു മൂന്നംഗ സംഘം. ഇവർ ബിനുവിനെ ക്രൂരമായി മർദിക്കുന്നതിനിടയിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന കത്തി പിടിച്ചു വാങ്ങി ബിനു ലിബിനെ കുത്തുകയായിരുന്നുവെന്ന്‌പൊലീസ് പറഞ്ഞു.തോളിൽ രണ്ടര സെന്റിമീറ്ററിൽ ആഴത്തിൽ പിച്ചാത്തി തുളച്ചുകയറി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കത്തി ഊരിയെടുക്കാനാവാത്തതിനെ വാസ്‌ക്കുലർ ശസ്ത്രക്രിയ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബിനുപോലീസ് കാവലിൽ ആശുപത്രിയിൽ കഴിയുകയാണ്. മൂന്നംഗ സംഘം കൈയിൽ കടന്നു പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പെൺകുട്ടിപൊലീസിനു മൊഴി നൽകിയത്. എന്നാൽ ബിനു പെൺകുട്ടിയെ തല്ലുന്നതു കണ്ടാണ് ഇടപെട്ടതെന്നാണ് ഇവർപൊലീസിനോട് പറഞ്ഞത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താലുടൻ പ്രതികളെകോടതിയിൽ ഹാജരാക്കുമെന്ന്‌പൊലീസ് പറഞ്ഞു.