മൂലമറ്റം: ഇന്നലെ ഉച്ചകഴിഞ്ഞ് മൂലമറ്റം ഭാഗത്തുണ്ടായ ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ .മൂലമറ്റം - ഇന്റർമീഡിയറ്റ് റോഡിൽ മരം വീണ് ഗതാഗതം തടസപെട്ടു. ഇന്റർമീഡിയറ്റ് റോഡിന് സമീപം താമസിക്കുന്ന വെട്ടുകാട്ടിൽ ജോബിന്റെ കാർ ഷെഡിന് മുകളിലേക്ക് മരം വീണ് കാർഷെഡ് തകർന്നു.മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. ഇതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണവും തടസപ്പെട്ടു.മുലമറ്റത്തു നിന്നുമെത്തിയ അഗ്നി രക്ഷാ സേനയാണ് മരം വെട്ടിമാറ്റിയത്.