തൊടുപുഴ: കെ, എസ് ,ഇ,ബി മസ്ദൂർ നിയമനത്തിൽ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ദളിത് ക്രിസ്ത്യൻ ഉദ്യോഗാർഥികളുടെ സ്ഥിര നിയമനത്തിലെ അനിശ്ചിതത്വം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് തൊടുപുഴയിൽ ചേർന്ന കേരള ദളിത് ക്രിസ്ത്യൻ ജനാധിപത്യ അവകാശ സമിതിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ജനറൽ കൺവീനർ ജോയി തുരുത്തോലി അദ്ധ്യക്ഷത വഹിച്ചു. എം.ഡി. തോമസ്, ബാബു തമ്പാൻ, ജേക്കബ് മാത്യു, ജോയി കെ. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.