കുമളി :കുമളി ദ്രാവിഡ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ കുട്ടികൾക്കായുള്ള ഗാന്ധി കാരിക്കേച്ചർ മത്സരം സംഘടിപ്പിക്കും. ഒക്‌ടോബർ രണ്ടിന് രാവിലെ പത്തിന് കുമളി ഡിടിപിസി ഹാളിലാണ് മത്സരം . ആറ് മുതൽ പത്ത് വരെയും പതിനൊന്ന് മുതൽ പതിനാറ് വരേയും പ്രായപരിധിയിലുള്ള കുട്ടികളെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തുന്നത്. പേപ്പറുകൾ സംഘാടകർ നൽകും. കറുത്ത മഷി ഉപയോഗിച്ച് വേണം ചിത്രങ്ങൾ വരക്കാൻ. വിജയികൾക്ക് ഒന്നാം സമ്മാനം 751 രൂപയും രണ്ടാം സമ്മാനമായി 501 രൂപയും കാഷ് അവാർഡ് നൽകും. ആദ്യ പത്ത് സ്ഥാനങ്ങളിലെത്തുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനമായി പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നൽകുമെന്നും ലൈബ്രറി പ്രസിഡന്റ് ഇ .എൻ കേശവൻ, സെക്രട്ടറി കെ എ അബ്ദുൾറസാഖ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447902437 എന്ന നമ്പരിൽ ബന്ധപ്പെടണം..