മറയൂർ: മറയൂർ പഞ്ചായത്തിൽ മംഗളം പാറ പാറക്കെട്ടിൽ വീണ്ടും കാട്ടുപോത്തുകൾ വീണു ചത്തു. ഞായറാഴ്ച പുലർച്ചെ സമീപത്തെ സ്ഥല ഉടമയാണ് തലയാർ ഇടതുക നാലിന് താഴെയായി കിടക്കുന്ന ജഡങ്ങൾ കണ്ട് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് ഒരു കാട്ടുപോത്ത് വീണു ചത്തിരുന്നു.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അൻപതിലധികം കാട്ടുപോത്തുകളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.മറയൂർ റേഞ്ച് നാച്ചി വയൽ സ്റ്റേഷൻ പരിധിയിലുള്ള ചന്ദനക്കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്കും കൃഷിയിടത്തിലേക്കും ഇറങ്ങി വരുന്ന കാട്ടുപോത്തുകളാണ് ദുരന്തത്തിന് ഇരയാകുന്നത്. ചെങ്കുത്തായ പാറക്കെട്ടിലൂടെ കടന്നു വരുന്ന കാട്ടുപോത്തുകൾ പാറക്കെട്ടിലൂടെ ഒഴുകുന്ന അരുവി കുറുകെ കടക്കുമ്പോഴാണ് തെന്നി വീഴുന്നത്. കാട്ടുപോത്തുകൾ കടന്നു വരുന്ന വഴി വേലി സ്ഥാപിക്കുവാൻ വനം വകുപ്പ് നടത്തിയ ശ്രമം ഇതു വരെ വിജയിച്ചിട്ടില്ല. സ്വകാര്യ ഭൂമിയിലാണ് വേലി നിർമ്മിക്കേണ്ടത്.സ്ഥല ഉടമയുടെ എതിർപ്പ് മൂലമാണ് വേലി സ്ഥാപിക്കുവാൻ കഴിയാത്തത് എന്ന് മറയൂർ റേഞ്ച് ഓഫീസർ അരുൺ മഹാരാജ പറഞ്ഞു. എത്രയും പെട്ടെന്ന് ഇവിടെ സംരക്ഷണ വേലി സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.കാട്ടുപോത്തുക്കളുടെ ജഡങ്ങൾ വനം വകു്ര്രപ്പി വെറ്റിനറി സർജന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടക്കും.