മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിൽ പാറക്കെട്ടിൽ നിന്നും വീണു അഞ്ചുമാസം പ്രായമുള്ള കുട്ടിയാന ചരിഞ്ഞു. ചമ്പക്കാടിന് സമീപം പാമ്പാർ ലോഗ് ഹൗസിന് സമീപത്തെ പാറയിടുക്കിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്.കൂട്ടം തെറ്റി ഒറ്റപ്പെട്ട കുട്ടിയാനയാണ് ചരിഞ്ഞത്. മൂന്നാർ വനം വകുപ്പ് അസി. വെറ്റിറനറി സർജൻ ഡോ.നിഷാ റെയ്ച്ചലിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.ചിന്നാർ വന്യജീവി സങ്കേതം അസി. വാർഡൻ പി.എം.റഷീദിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു സംസ്‌ക്കരിച്ചു.