കുമളി: വീടുകളിൽ നിന്ന് വളർത്തുമൃഗങ്ങളെ മോഷ്ടിച്ച് കൊലപ്പെടുത്തി ഇറച്ചിവിൽപ്പന നടത്തുന്ന മൂവർ സംഘത്തെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുപള്ളം കുളത്തുങ്കൽ രജേഷ് (29), മോതിരക്കുന്നേൽ സാജൻ (28), പതിക്കൽ സി ജോ(38) എന്നിവരെയാണ് കുമളിസി.ഐ.പി കെ ജയപ്രകാശ്, എസ്.ഐ പ്രശാന്ത്. ആർ. നായർ, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തയ്യിൽ കുട്ടപ്പന്റെ ഒന്നര വയസ്സുള്ള പശുകിടാവിനെ കാണാതാകുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതികൾ കിടാവിനെ മോഷ്ടിച്ച ശേഷം കൊന്ന് ഇറച്ചി വിൽപ്പന നടത്തിയതായി കണ്ടെത്തി. മുൻപും ആട്, കോഴി, പശു തുടങ്ങിയ വളർത്തുമൃഗങ്ങളെ മോഷ്ടിച്ചതായി കണ്ടെത്തി. തെളിവെടുപ്പിന് ശേഷം മൂവരെയും കോടതിയിൽ ഹാജരാക്കി