കുമ്പംകല്ല്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാരിക്കോട് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം വടക്കുംമുറി കിഡ്നി പേഷ്യന്റ്സ് വെൽഫെയർ ഹാളിൽ 17ന് രാവിലെ 10ന് വി.എസ്. ബാലകൃഷ്ണപിള്ള നിർവഹിക്കും. ടി.എം. അബ്ദുൾ കരീം അധ്യക്ഷത വഹിക്കും. തുടർന്ന് മലയാളം മറന്ന മലയാളികൾ എന്ന വിഷയത്തിൽ സംവാദം നടത്തും.