ചെറുതോണി: മുരിക്കാശേരി പാവനാത്മ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ 26 മുതൽ 30 വരെ നടക്കുന്ന ദേശീയ ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗം 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുരിക്കാശേരി പാവനാത്മ കോളജിൽ നടക്കും. വാത്തിക്കുടി പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു, പാവനാത്മ കോളജ് പ്രിൻസിപ്പൽ ഡോ. വി. ജോൺസൺ എന്നിവർ അറിയിച്ചു.