തൊടുപുഴ : കല്ലാർ, പരുന്തുംപാറ, ഗ്രാമ്പി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനയുടെ ആക്രമണം വ്യാപകമായിട്ടും സംസ്ഥാന സർക്കാരും വനംവകുപ്പും പരിഹാരമാർഗ്ഗങ്ങൾ ഒന്നും ചെയ്തില്ലെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. ഏലം, കവുങ്ങ്, പ്ലാവ്, തേയില, കാപ്പി, വാഴ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കുട്ടികൾക്ക് സ്‌കൂളിൽ പോകുന്നതിനു പോലും കഴിയാത്ത സാഹചര്യമാണ്. പരുന്തുംപാറയിൽ കാട്ടുകുരങ്ങിന്റെ ആക്രമണത്തിൽ കഴിഞ്ഞദിവസം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. സോളാർ വേലി ഉൾപ്പെടെയുള്ള പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ്, പി.കെ. ചന്ദ്രശേഖരൻ, മണ്ഡലം പ്രസിഡന്റ് സി യേശുദാസ്, പഞ്ചായത്തംഗം പരമശിവൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണംഉണ്ടായ സ്ഥലങ്ങൾ ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ സന്ദർശിക്കുന്നു