സന്ദർശിക്കാം നവംബർ 30 വരെ

ഇടുക്കി:ഓണാവധിയുടെ ഭാഗമായി സഞ്ചാരികൾക്കായി തുറന്നു കൊടുത്ത ഇടുക്കി അണക്കെട്ടിൽ സന്ദർശക പ്രവാഹം. ഓണാവധി തീർന്ന ഞായറാഴ്ച മാത്രം സന്ദർശിച്ചത് 2431 പേരാണ്. ഒക്ടോബർ 1 നാണ് ഡാമുകളിൽ സന്ദർശനാനുമതി നൽകിയത്. ഇതുവരെ 18623 മുതിർന്നവരും 2126 കുട്ടികളുമാണ് സന്ദർശിച്ചത്. ഏറ്റവും കൂടുതൽ പേര് മൂന്നാം ഓണനാളിലാണ് എത്തിയത്. കുട്ടികളും മുതിർന്നവരുമടക്കം 4215 പേർ അന്നേദിവസം അണക്കെട്ട് സന്ദർശിച്ചു.
25 രൂപയാണ് മുതിർന്നവർക്ക്. കുട്ടികൾക്ക് പത്തു രൂപയും. ചെറുതോണി ഇടുക്കി അണക്കെട്ടുകൾക്കിടയിൽ 2 കിലോമീറ്ററോളം ദൂരമുണ്ട്. ഇത്രയും ദൂരം നടന്നു സഞ്ചരിക്കാൻ സാധിക്കാത്തവർക്കായി ബഗ്ഗി കാറുകൾ ഉണ്ട്. ഇതിനു 50 രൂപയുടെ ടിക്കറ്റ് എടുക്കണം.
അണക്കെട്ട് സന്ദർശിക്കുന്നതിനോടൊപ്പം വനംവകുപ്പിന്റെ ബോട്ടിങ്ങും അണക്കെട്ടിനോട് ചേർന്ന് ഡി.ടി.പി.സിയുടെ ഹിൽവ്യൂ പാർക്കുമുണ്ട്. നവംബർ 30 വരെയാണ് അണക്കെട്ട് സന്ദർശിക്കാനുള്ള അനുമതി.