കുളമാവ് :ജവാഹർ നവോദയാ വിദ്യാലയത്തിൽ 2020-21 അദ്ധ്യയന വർഷത്തിൽ ആറാം ക്ലാസ് പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർബർ 30 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു.www.nvsadmissionclasssix.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 259916, 9446658428, 9447722957.