കുടയത്തൂർ: സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ പിന്നോക്കം നിൽക്കുന്ന ട്രൈബൽ വിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കുടയത്തൂർ സരസ്വതി വിദ്യാനികേതൻ ക്യാംപസിൽ മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന ശബരി ബാലികാസദനത്തിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ടനം ബി ജെ പി സംസ്ഥാന പ്രസിഡൻറ് പി.എസ്.ശ്രീധരൻപിള്ള നിർവഹിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനമായ ബി പി സിഎല്ലിന്റെ സഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത് .ഭാരതീയ വിദ്യാനികേതൻ ജനറൽ സെക്രട്ടറി വി.എം.സുന്ദരേശനുണ്ണി ചടങ്ങിൽ മുഖ്യാതിഥിയായി. ആർ എസ് എസ് സംസ്ഥാന സഹ സേവാപ്രമുഖ് എം.സി.വത്സൻ മുഖ്യപ്രഭാഷണം നടത്തി. ശബരി ബലികാസദനം പ്രസിഡൻറ് കെ.എൻ രഘു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.എ.കെ.നസീർ,പുഷ്പാ വിജയൻ , ബിന്ദു സുധാകരൻ, ഷീബ ചന്ദ്രശേഖരൻ ,ടി.കെ.ബാലകൃഷ്ണൻ,കെ.എൻ രാജു, പ്രമോദ് രമ രാജീവ്, ബിജി വേലുക്കുട്ടൻ, ടി.സി. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.