ചെറുതോണി: ആരോഗ്യ വികസന സമിതിയും കഞ്ഞിക്കുഴി ശ്രീനാരായണ ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിന്റെയും അങ്കമാലി ലിറ്റിളൽ ഫ്ളവർ ആശുപ്വത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ഓപ്പറേഷൻ ക്യാമ്പും നടത്തും. 25 ന് രാവിലെ ഒൻപത് മുതൽ 12 വരെ എസ്.എൻ ഹയർസെക്കൻഡറി ഹാളിൽ നടക്കും തെരഞ്ഞെടുക്കുന്ന തിമിര രോഗികൾക്ക് കഞ്ഞിക്കുഴിയിൽ നിന്നും അങ്കമാലിയിലേയ്ക്ക് സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. നേത്ര ക്യാമ്പിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിക്കും. രാജേശ്വരി രാജൻ, എൻ.എം ജിജിമോൾ, കെ. പ്രവീൺ, മോഹനൻ, സിനോജ് എന്നിവർ പ്രസംഗിക്കുമെന്ന് ചെയർമാൻ ടോമി തീവള്ളി അറിച്ചു. അന്വേഷണങ്ങൾക്ക് 9497191680 എന്ന നമ്പരിൽ ബന്ധപ്പെടുക.