തൊടുപുഴ: എൻജിഒ യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന ഇ പത്മനാഭന്റെ ചരമ വാർഷിക ദിനം വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ ഏരിയാ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണ യോഗങ്ങളും ചേരും. തുടർന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ ചേരുന്ന സമ്മേളനം ബിഇഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ അനുസ്മരണ പ്രഭാഷണം നടത്തും.ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ടി എം ഹാജറ, സി എസ് മഹേഷ് എന്നിവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി ജി രാജീവ് നന്ദിയും പറയും.