കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ
തൊടുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ 19,20,21 തീയതികളിൽ 'ദൃശ്യം 2019' എന്നപേരിൽ
ത്രിദിന ചലച്ചിത്ര ശില്പശാലസംഘടിപ്പിക്കുന്നു.ശില്പശാലയിൽ തിരക്കഥ രചന, ക്യാമറ ടെക്‌നോളജി,ഷൂട്ടിങ് ടെക്‌നിക്‌സ്,എഡിറ്റിംഗ്, ഡബ്ബിങ്തുടങ്ങിയ വിവിധ മേഖലകളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കുന്നു. മൂന്നുദിവസത്തെ പരിശീലനം പൂർത്തിയാകമ്പോൾ കുട്ടികൾതന്നെ പൂർണമായി ഒരുക്കുന്ന ഒരു ഹ്രസ്വസിനിമ തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. തെരെഞ്ഞെടുക്കപ്പെട്ട മുപ്പതപേർക്കുമാത്രമാണ് പരിശീലനം നൽകുന്നത്.
19ന് രാവിലെ 9.45ന് ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ് അദ്ധ്യക്ഷനാകുന്ന യോഗത്തിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ പിറ്റിഎ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ നിർവഹിക്കും. തൊടുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ ആമുഖപ്രഭാഷണം നടത്തും. സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ്, സീനിയർ അസിസ്റ്റന്റ് ഷേർലി ജോൺ എന്നിവർ ആശംസകൾ അർപ്പിക്കും. ശില്പശാല കോഓർഡിനേറ്റർ ജയ്‌സൺ ജോസ് സ്വാഗതവും സിസ്റ്റർ റാണി എസ്എബിഎസ് നന്ദിയും പറയും.