ചെറുതോണി: വാട്ടർ അതോർട്ടിയുടെ കുടിവെള്ള പ്പൈപ്പ് പൊട്ടിയത് കാൽനട ,വാഹന യാത്രികർക്ക് ദുരിതമാകുന്നു. വെള്ളാപ്പാറയിൽ നിന്ന് ഹിൽവ്യൂ പാർക്ക്, ചെറുതോണി ഡാം, ഗസ്റ്റ് ഹൗസ്സ് എന്നിവടങ്ങളിലേയ്ക്ക് പോകുന്ന റോഡിലെ വാട്ടർ അതോർട്ടിയുടെ കുടിവെള്ള പൈപ്പാണ് പൊട്ടിയാണ് . ദിവസങ്ങളായി പൈപ്പ് പൊട്ടിയിട്ടും നന്നാക്കുന്നതിന് നടപടി സ്വീകരിച്ചില്ല. ഓണ അവധിക്ക് ചെറുതോണി അണക്കെട്ട് ഹിൽവ്യൂ പാർക്ക് എന്നിവിടങ്ങളിലേയ്ക്ക് കാൽനടയായും ഇരുചക്രവാഹനങ്ങളിൽ എത്തിയവർ ചിറ്റി ഒഴുകുന്ന വെള്ളത്തിൽ കുളിച്ച് മാത്രമേ യാത്ര ചെയ്യുവാൻ കഴിയുക ഉള്ളു. കഴിഞ്ഞദിവസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകരാണ് അണക്കെട്ടുകാണുന്നതിനെത്തിയത്. അമിതമായി വെള്ളം ചീറ്റിയൊഴുകുന്നതിനാൽ സന്ദർശകർ വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോയത്. .