ഇടുക്കി:വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. എൻട്രികൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടൺത്. വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.forest.kerala.gov.inലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി കോൺടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകൾ അപ് ലോഡ് ചെയ്യാൻകേരളത്തിലെ വനമേഖലകളിൽ നിന്നും ചിത്രീകരിച്ച, എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്. ഒരാൾക്ക് അഞ്ച് ഫോട്ടോകൾ വരെ സമർപ്പിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ സെപ്തംബർ 30 വൈകിട്ട് അഞ്ചു മണിവരെ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങൾക്കും മൽസരം സംബന്ധിച്ച നിബന്ധനകൾക്കും വെബ്‌സൈറ്റ് സന്ദർശിക്കുക.