തൊടുപുഴ: ബി.എം.എസ്.തൊടുപുഴ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി ദിനം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു.തൊടുപുഴയിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റാലിയും നടത്തി തുടർന്ന് നടന്ന പൊതുസമ്മേളനം ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലാ പ്രസിഡന്റ് വി.എം.ബാലൻ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ പ്രസിഡന്റ് മോഹൻ ദാസ് അധ്യക്ഷനായി. ഇടുക്കി ജില്ലാ പെൻഷനേഴ്സ് സംഘ് സെക്രട്ടറി ടി.എ.രാജൻ, ട്രഷറർ സി.എം.ശ്രീകുമാരൻ മേഖല വൈസ് പ്രസിഡന്റ് എം.വി.വിജയൻ, ജോയിന്റ് സെക്രട്ടറി കെ.എൻ സജീവ് എന്നിവർ സംസാരിച്ചു.