തൊടുപുഴ: മുൻസിപ്പൽലോറി സ്റ്റാൻഡിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് പണിപൂർത്തിയായ പുതിയ ബിൽഡിങ്ങിലേയ്ക്ക് മാറ്റി ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബ് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. ആധുനിക രീതിയിൽ പണിത കെട്ടിടവുംകോൺക്രീറ്റ് തറയും വിശ്രമ സ്ഥലങ്ങളുമുള്ള കെട്ടിടമുള്ളപ്പോൾ യാത്രക്കാർക്ക് യാതൊരു സൗകര്യവുമില്ലാതെ ചെളിപിടിച്ച് കുണ്ടുംകുഴിയുമായി കിടക്കുന്ന സ്ഥലത്ത് ബസ്സ്റ്റാൻഡ് ഇനിയും പ്രവർത്തിക്കുന്നത് ജനങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയാണ്.കാർഷികമേഖലയായ തൊടുപുഴയിൽ പുതിയ ബസ്സ്റ്റാൻഡിന്റെ നിർമ്മാണം തുടങ്ങിയശേഷം പുതുക്കി പണിത മുവാറ്റുപുഴ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന്റെ ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തത്തനം ആരംഭിച്ചിട്ട് നാളുകളായി.
ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ്‌ടോം ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സെക്രട്ടറി രാജീവ് പാടത്തിൽ, ഷൈജോ ചെറുനിലം,സോണി കിഴക്കേക്കര,ജോർജ്ജ് പറയംനിലം, മാത്യു മഠത്തിക്കണ്ടം, പുന്നൂസ് മംഗലത്ത്, ലിറ്റോ പി.ജോൺ, രൂപേഷ് പുളിമൂട്ടിൽ,ടോം അഞ്ചുകണ്ടത്തിൽ,ജോൺകോലത്ത്, ടി.ജെ. പീറ്റർ, മാത്യൂസ് മുണ്ടയ്ക്കൽ,ജോജോ പുഞ്ചത്താഴം, സജി കൊച്ചുകരോട്ട്,ജോമോൻ വർഗ്ഗീസ്, വിൻസ് പൈകട, ജയകൃഷ്ണൻ ചാത്തൻകോയിക്കൽ, മൈക്കിൾ കുളപ്പുറത്ത്, ബിൻസ് നെല്ലിക്കുന്നേൽ, ജീമോൻ എം.ജെ., ബിനു വി.ജെയിംസ് എന്നിവർ പ്രസംഗിച്ചു.