ഏഴല്ലൂർ: ഭാരതീയ മസ്ദൂർ സംഘം കുമാരമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴല്ലൂരിൽ വിശ്വകർമ്മ ജയന്തി ദിനം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു.നിരവധി പ്രവർത്തകർ അണിനിരന്ന പ്രകടനവും നടത്തി.തുടർന്ന് നടന്ന പൊതുസമ്മേളനം ഇടുക്കി ജില്ലാ ആർ.എസ്.എസ്.വിഭാഗ് കാര്യവാഹ് പി.ആർ ഹരിദാസ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.എസ്.അജി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം.സിജു, മേഖല ട്രഷറർ സി.എം.ശ്രീകുമാരൻ എന്നിവർ സംസാരിച്ചു.