aa

ചെറുതോണി:റോഡുനന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗാന്ധിജയന്തി ദിനത്തിൽ തോപ്രാംകുടി ടൗണിൽ ഉപവസിക്കും. വാത്തിക്കുടി പഞ്ചായത്തിലെതോപ്രാംകുടി ലെത്തീൻപള്ളിപ്പടിയിൽ നിന്നും വാത്തിക്കുടിയിലേക്ക്‌പോകുന്നറോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപവാസം. പ്രളയത്തിൽ രണ്ടായി മുറിഞ്ഞുപോയറോഡ് ഒരുവർഷം കഴിഞ്ഞിട്ടും നന്നാക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് അധികൃതർ കാണിക്കുന്നത്.ജോസ്പുരം- വാത്തിക്കുടി വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്നതാണീറോഡ്.റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ എം.പി. എം.എൽ.എ, കലക്ടർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർക്കൊക്കെ നിവേദനങ്ങൾ കൊടുത്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇപ്പോൾ കാൽനടയാത്രപോലും ദുഷ്ക്കരമാണ്. ഇതുവഴി വരുന്ന കാൽനടയാത്രക്കാർ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലൂടെ കയറിയാണ് കടന്നുപോകുന്നത്. ഇവിടം കെട്ടിയടയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥലമുടമ. സ്‌കൂൾ കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ ദിവസവും യാത്ര ചെയ്യുന്ന ഏകറോഡാണിത്. ഉത്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്നതുംരോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും ഈ വഴിയിലൂടെയാണ്. തകർന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന വഴിവിളക്ക് രണ്ടുമാസം മുമ്പ് കണ്ണടച്ചതോടെ രാത്രിസമയങ്ങളിൽ ഇവിടെ അപകടവും പതിവായിരിക്കുകയാണ്.റോഡു നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ഉപവാസ സമരംതോപ്രാംകുടി സെന്റ് മരിയാഗോരേത്തി പള്ളിവികാരി ഫാ.വിൻസെന്റ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. വിവിധ മതനേതാക്കൾ, ത്രിതല പഞ്ചായത്ത് മെമ്പർമാർ, സാമൂഹ്യ, രാഷ്ട്രീയ, വ്യാപാരിനേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. സമരസമിതി പ്രവർത്തകരായജോർജ് അമ്പഴം, ബിനോയി വടക്കേക്കര,ജോയിചേരുകളത്തിൽ, കുട്ടിയച്ചൻ പുതിയാത്ത്, പാപ്പച്ചൻ തകടിയേൽ, സാലു പുത്തൻതറ, സജീവൻ പ്ലാക്കൽ, മാധവൻ, ശിവൻ, ആഗസ്തി കുന്നേൽ, കെ.കെ തങ്കച്ചൻ, ഷാജി ചിറയ്ക്കൽ, ദാമോദരൻ, ബിനു, അനീഷ് തുടങ്ങിയവർനേതൃത്വംനൽകും.