ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ 92ാമത് മഹാസമാധി ദിനാചരണം 21 ന് രാവിലെ 9 ന് പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിൽ നടക്കും. രാവിലെ 9 ന് പ്രാർത്ഥന, ഗുരുപൂജ, ഉപവാസം, 11.30 ന് സമാധിദിന സമ്മേളനം നടക്കും. ശാഖാ പ്രസിഡന്റ് പി.റ്റി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ.സോമൻ ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് പി.ജി മുരളീധരൻ സമാധി സന്ദേശം നൽകും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി ജയേഷ്.വി മുഖ്യപ്രഭാഷണം നടത്തും. ഉടുമ്പന്നൂർ പഞ്ചായത്ത് മെമ്പർ നൈസി ഡെനിൽ സമ്മാനദാനം നിർവഹിക്കും. ബിബിൻ ഷാൻ ഗുരുദേവ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 3 മുതൽ സമാധിസമയ പ്രാർത്ഥനകൾ, 3.30 മുതൽ അമൃതഭോജനം എന്നിവ നടക്കും.
ഓലിക്കാമറ്റം : എസ്.എൻ.ഡി.പി യോഗം ഓലിക്കാമറ്റം ശാഖയിൽ മഹാസമാധി ദിനാചരണം സമുചിതമായി ആചരിക്കും. രാവിലെ 10 ന് പതാക ഉയർത്തൽ, 10.15 ന് ഗുരുപൂജ, 11 ന് സമൂഹ പ്രാർത്ഥന, ഉച്ചയ്ക്ക് 1 ന് വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ നയിക്കുന്ന പ്രഭാഷണം, 2 ന് സമാധി സന്ദേശവും സ്കോളർഷിപ്പ് വിതരണവും, 3.30 ന് അമൃത ഭോജനം.
കോടിക്കുളം : എസ്.എൻ.ഡി.പി യോഗം കോടിക്കുളം ശാഖയിൽ മഹാസമാധി ദിനം ആചരിക്കുന്നു. രാവിലെ 9.30 മുതൽ ഗുരുപൂജ, ബ്രഹ്മശ്രീ കെ.എൻ രാമചന്ദ്രൻശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ പ്രാർത്ഥന, 10 ന് ബിന്ദു ബിനു നയിക്കുന്ന പ്രഭാഷണം, 3.30 ന് അന്നദാനം.
കരിമണ്ണൂർ : എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയിൽ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണം ആചരിക്കും. രാവിലെ 6.30 ന് നിർമ്മാല്യം, 10 ന് ടൗണിൽ നിന്ന് ഗുരുമന്ദിരത്തിലേക്ക് ശാന്തിയാത്ര, 10.30 മുതൽ പ്രാർത്ഥനകൾ, വഴിപാടുകൾ, 12 ന് മഹാസമാധി സമ്മേളനം നടക്കും. ശാഖാ പ്രസിഡന്റ് വി.എൻ മാധവന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ ഡോ. കെ.സോമൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി ജയേഷ്.വി വിശിഷ്‌ടാതിഥി ആയിരിക്കും. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഷിജു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗൗരി സുകുമാരൻ എൻഡോവ്‌മെന്റ് വിതരണം ചെയ്യും. ശാഖാ സെക്രട്ടറി വി.എൻ രാജപ്പൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എൻ.ആർ ചന്ദ്രശേഖരൻ നന്ദിയും പറയും.
ബ്ളാത്തിക്കവല : എസ്. എൻ.ഡി.പി യോഗം ബാലനാട് ശാഖയിൽ മഹാസമാധി ദിനാചരണം നടക്കും. രാവിലെ 6.30 ന് പ്രഭാതപൂജ, ഗുരുപുഷ്പാംഞ്ജലി, സമൂഹ പ്രാർത്ഥന, 11 ന് ഷീല പാലക്കുഴ നയിക്കുന്ന ആത്മീയ പ്രഭാഷണം, തുടർന്ന് അമൃത ഭോജനം എന്നിവ നടക്കും.
കുളപ്പാറ : എസ്.എൻ.ഡി.പി യോഗം കുളപ്പാറ ശാഖയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം ശാഖാ ഓഫീസിൽ നടക്കും. രാവിലെ 9 ന് പ്രാർത്ഥന, ഉപവാസം, തുടർന്ന് മഹാസമാധി ദിന സമ്മേളനം നടക്കും. ശാഖാ പ്രസിഡന്റ് ബാബു പി.പിയുടെ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ ഡോ.കെ.സോമൻ മഹാസമാധി സന്ദേശം നൽകും. അഡ്വ. സുമേഷ് കെ.ആർ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന് ശേഷം സമാധി പ്രാർത്ഥന, 3.30 ന് അന്നദാനം എന്നിവ നടക്കും.